മിന്നൽവള വരികൾ
കണ്ണോട് കണ്ടപ്പോൾ കണ്ടെത്തി
ആയിരം താരകൾ പൂത്തുലഞ്ഞൂ
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞൂ
കാണാതെ വയ്യന്ന് തോന്നലായി
കണ്ടിട്ടും കണ്ടിട്ടും പോരാതായി
തൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞു പൂപോലെ നീ വിരിഞ്ഞു
ഉള്ളിലൊളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങളിൻ തുള്ളിക്കലായി
കണ്ട നേരം കൊണ്ടലായി
കൊണ്ടലിൽ മിന്നലായി
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ
ഈറൻ മുടി കൊതിയൊരുങ്ങി
വെണ്ണിലാ ചന്ദനം തൊട്ട്അത്തിമരച്ചോട്ടിൽ വന്നാൽ താരക രാവ്
രാവിൽ നിൻ്റെ പൂമുഖം കണ്ട്
പുളകം കൊണ്ടു നല്ലിളം കാറ്റ്
കണ്ണാടിപ്പുഴയിലെ പൂന്തിരകൾ
ലാവല്ലോ തീരത്തെ ഓളങ്ങൾ
തീരാത്ത ദാഹത്തിൻ താളങ്ങൾ
പാരതിൽ നാം പോയിടാം
വിൺ നദിപോൽ ഒഴുകിടാം
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ
കണ്ണോട് കണ്ടപ്പോൾ കണ്ടെത്തീ ഞാൻ
ആയിരം താരകൾ പൂത്തുലഞ്ഞൂ
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞൂ
ഉള്ളിലൊളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങളിൻ തുള്ളിക്കലായ്
കണ്ട നേരം കൊണ്ടലായി
കൊണ്ടലിൽ മിന്നലായി
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ
